Mar 4, 2023 11:33 AM

 കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ചൂടു കടുത്ത തോടുകൂടി വ്യാപകമായി കൃഷിയിടങ്ങൾ കത്തിയമരുവാൻ തുടങ്ങി. രണ്ടാഴ്ച്ചയായി ദിനംപ്രതി ഏക്കറ് കണക്കിന് കൃഷിത്തോട്ടങ്ങൾ ആണ് കത്തി ചാമ്പലായത്.


ചൂട് കൂടുംമ്പോൾ സ്വീകരിക്കേണ്ട സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നു. താപനില 39 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ടെന്ന്ജാഗ്രത മുന്നറിയിപ്പിൽ പറയുന്നു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് കണക്കുകൾ പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.

38.6 ഡിഗ്രിയാണ് താപനില. മലയോര മേഖലയിലെ കർഷകരാണ് കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഏറ്റവും കൂടുതൽ ആകുലരാവുന്നത്. ഞങ്ങളുടെ പ്രധാനപ്പെട്ട വിളയായ റബ്ബർ തോട്ടങ്ങളും പശുമാവിൻ തോട്ടങ്ങളുമാണ് കത്തി അമരുന്നത്.


ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ചൂട് കൂടിയത് മൂലം കർഷകർക്ക് ഉണ്ടായിട്ടുള്ളത്. മഴക്കാലത്ത് പ്രളയവും വേനൽക്കാലത്ത് കടുത്ത ചൂടും സാധാരണക്കാരായ സാധുജനങ്ങളുടെ ജീവിതം ദുസഹമാക്കുകയാണ്.

The hillside is burning in the intense summer heat

Top Stories










News Roundup
GCC News
News from Regional Network
Entertainment News